ADVERTISEMENT

റിമ കല്ലിങ്കൽ മികച്ച നടിയാണെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല.  വ്യത്യസ്തമായ ഭാവപ്രകടനങ്ങളിലൂടെ ആരാധകരെ പലപ്പോഴും കയ്യിലെടുത്തിട്ടുണ്ട് താരം. അഭിനേത്രി എന്നതിലൂപരി മികച്ച നർത്തകി കൂടിയാണ് താരം. ഇപ്പോൾ  തികച്ചും വ്യത്യസ്തമായ നൃത്തത്തിലൂടെ ആരാധകരെ കയ്യിലെടുക്കുകയാണു താരം. 

 

വനിത ചലച്ചിത്ര പുരസ്കാര വേദിയിലായിരുന്നു അതിമനോഹരമായ നൃത്തവുമായി റിമയും സംഘവും വേദിയിൽ എത്തിയത്. ഹേ...തനയേ...എന്ന ഗാനത്തിനായിരുന്നു റിമയുടെയും സംഘത്തിന്റെയും ചുവടുവെപ്പ്. അതിമനോഹരം എന്നല്ലാതെ റിമയുടെ ഭാവത്തെയും നൃത്തത്തെയും വിശേഷിപ്പിക്കാനില്ലെന്നാണ് ആരാധകപക്ഷം. 

 

റിമയുടെ നൃത്തത്തിനു ശേഷം പുരസ്കാരം സ്വീകരിക്കാൻ എത്തിയത് മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജ് ആയിരുന്നു. ശരിക്കും ആദ്യമായിട്ടാണ് ഇത്രയും കയ്യടിയെന്നായിരുന്നു പുരസ്കാരം സ്വീകരിച്ച ശേഷം ജോജുവിന്റെ ആദ്യ പ്രതികരണം. ജോജുവിന്റെ വാക്കുകൾ ഇങ്ങനെ: ‘ മാസങ്ങൾക്കു മുൻപ് എനിക്കൊരു ബമ്പർ ലോട്ടറി അടിച്ചു. അതാണ് ജോസഫ്. നിങ്ങളെനിക്കു നൽകിയ എല്ലാ സ്നേഹത്തിനും കരുതലിനും നന്ദി.’ഞാൻ പാടുടാ എന്നു പറഞ്ഞ് ജോസഫിലെ പണ്ടു പാടവരമ്പത്തിലൂടെ എന്ന ഗാനവും ആലപിച്ചാണ് ജോജു വേദി വിട്ടത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com