ADVERTISEMENT

‘96’ലെ കാതലേ...കാതലേ...എന്ന ഗാനം ഹിറ്റാകുന്നതിനു മുൻപു തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഗോവിന്ദ് വസന്ത. തമിഴിൽ ഗോവിന്ദ് വസന്തയായപ്പോഴും മലയാളിക്കെന്നും തൈക്കുടം ബാന്റിന്റെ ഗോവിന്ദ് മേനോനായിരുന്നു. കാതലേ...കാതലേയുമായി എത്തി ഗോവിന്ദ് എത്തി സദസ്സിനെ ഗോവിന്ദ് കയ്യിലെടുത്തപ്പോൾ തൈക്കുടത്തിന്റെ നെടുംതൂണായ പീതാംബര മേനോന്റെ ഹൈവോൾട്ടേജ് എനർജിയിലുള്ള വരവ് സദസ്സിനെ അമ്പരപ്പിച്ചു. 

 

വനിത ചലച്ചിത്ര പുര്സ്കാര വേദിയിലായിരുന്നു പീതാംബര മേനോന്റെ തകർപ്പൻ പ്രകടനം. ഗോവിന്ദിന്റെ കാതലേ കാതലേ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. 96ന്റെ സംഗീതം വയലിനിലും വായിച്ച് കയ്യടി നേടി ഗോവിന്ദ്. ഗോവിന്ദിന്റെ സംഗീതത്തിലങ്ങനെ ലയിച്ചിരിക്കുകയായിരുന്നു സദസ്സ്. അതിനിടെയാണ് തകർപ്പന്‍ പ്രകടനവുമായി തൈക്കുടം ബാന്റിന്റെ നെടുംതൂണായ പീതാംബര മേനോന്റെ വരവ്. 

 

‘അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്’ എന്ന ഗാനവുമായാണ് അദ്ദേഹം എത്തിയത്. കൂടെ ഗംഭീര ചുവടുവെപ്പും. ഈ പ്രായത്തിലും ഇത്രയും ഊർജത്തോടെ ചെയ്യുന്നതിനു നൽകണം കയ്യടി. ‘പീതാംബരൻ ചേട്ടൻ വേറെ ലെവലാ’ണെന്നാണ് ആരാധകരുടെ കമന്റ്. ഏതായാലും തൈക്കുടം ബാന്റിന്റെ ഈ വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com