ADVERTISEMENT

 

അതിമനോഹരമായ നൃത്തച്ചുവടുകളുമായി സദസ്സിനെ കയ്യിലെടുക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം ഭാവനയും രമ്യ നമ്പീശനും. വനിത ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലായിരുന്നു ഇരുവരുടെയും മിന്നുന്ന പ്രകടനം. നിറകയ്യടിയോടെയായിരുന്നു സദസ്സ് ഇരുവരെയും സ്വീകരിച്ചത്. 

 

ആസ്വാദകർ ഹൃദയത്തിലേറ്റിയ മനോഹരഗാനങ്ങള്‍ക്കായിരുന്നു താരങ്ങളുടെ ചുവടുവെപ്പ്. ചലച്ചിത്ര താരം ശ്രീദേവിയോടുള്ള ആദര സൂചകമായി അവർ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾക്കായിരുന്നു ഭാവനയുടെയും രമ്യയുടെയും നൃത്തം. ‘ദേവരാഗ’ത്തിലെ ‘യയയായ യാദവാ’ എന്ന ഗാനത്തിനു ചുവടുവച്ചായിരുന്നു തുടക്കം. തുടർന്ന് ചിത്രത്തിലെ തന്നെ ‘ശശികല ചാർത്തിയ’ എന്ന ഗാനം. 

 

രണ്ടു മലയാള ഗാനങ്ങൾക്കു ശേഷം ബോളിവുഡില്‍ ശ്രീദേവി അനശ്വരമാക്കിയ  ‘ലംഹേ’ എന്ന ചിത്രത്തിലെ മോറിനി ബാഗാ മാ ബോലേ, ചാന്ദ്നിയിലെ മേരേ ഹാത്തോം, ‘ഹിമ്മത്ത്‌വാല’യിലെ ‘നേനോ മേം സപ്നാ’ എന്നീഗാനങ്ങൾക്കും താരങ്ങൾ ചുവടുവച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com