ADVERTISEMENT

ചുരുങ്ങിയ കാലം കൊണ്ട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും സിനിമാ പ്രേമികളുടെയും മനംകവർന്ന അഭിനേത്രിയാണ് ആശാ ശരത്. നല്ല അഭിനേത്രി മാത്രമല്ല, മികച്ച നര്‍ത്തകി കൂടിയാണ് ആശ. പല വേദികളിലും ആശയുടെ മനോഹരനൃത്തം സദസ്സിനെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ വനിത ഫിലിം അവാർഡ് 2019ന്റെ വേദിയിൽ നടനവിസ്മയം തീർക്കുകയാണ് അവർ. 

 

ചലച്ചിത്ര പുരസ്കാര വേദിയിൽ ഗംഭീര ഫ്യൂഷനുമായാണ് ആശ എത്തിയത്. എന്നാല്‍, പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ആശയ്ക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. മറ്റാരുമല്ല, മകൾ ഉത്തര ശരത്. മകളോടൊപ്പം ആശ ഒരുമിച്ച് നൃത്തം ചെയ്യുന്നതും ഇതാദ്യം. 

 

ആശ പ്രധാന വേഷത്തിലെത്തിയ അനുരാഗ കരിക്കിൻ വെള്ളത്തിലെ ‘മനോരഥം ഭവാൻ’ എന്ന ഗാനത്തിലായിരുന്നു തുടക്കം. ശാസ്ത്രീയ നൃത്തത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെയായിരുന്നു ഇരുവരുടെയും പ്രകടനം. മികച്ച പ്രതികരണമാണ് ആശയുടെയും മകളുടെയും നൃത്തത്തിനു ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com