ADVERTISEMENT

മലയാളികൾ എക്കാലവും നെഞ്ചേറ്റുന്ന നല്ലഗാനങ്ങൾ തന്റേതായ രീതിയിൽ  അവതരിപ്പിച്ച് മലയാളി ഹൃദയത്തിൽ ഇടംനേടിയ ഗായികയാണ് സന മൊയ്ദുട്ടി. സനയുടെ പാട്ടുകളെല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ കറുത്തപെണ്ണേ എന്ന ഗാനത്തിന്റെ കവറും യൂട്യൂബിൽ തരംഗമായിരുന്നു. ഇപ്പോള്‍ പുതിയൊരു ഹിന്ദി കവർ ഗാനവുമായി എത്തുകയാണു സനയും സംഘവും.

 

ജബ് ജബ് ഫൂൽ ഖിലേ എന്ന ചിത്രത്തിനായി ലതാ മങ്കേഷ്കർ ആലപിച്ച യേ സമാ സമാ എന്ന ഗാനമാണ് സന പാടുന്നത്. ആനന്ദ് ബക്ഷിയുടെതാണു വരികള്‍. ആനന്ദ്ജി ആന്റ് കല്യാൺജിയാണു യഥാർഥ ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത്. 

 

‘ഈ ഗാനം അവതരിപ്പിക്കണമെന്ന് ഞങ്ങൾ വളരെ ഏറെ ആഗ്രഹിച്ചിരുന്നു. ഇതൊരു സ്വപ്നസാക്ഷാത്കാരമാണ്.’ എന്നിങ്ങനെയുള്ള കുറിപ്പോടെയാണു സന ഗാനം പങ്കുവച്ചിരിക്കുന്നത്. യുട്യൂബിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു സനയുടെ പുതിയ വിഡിയോ. ആ ശബ്ദം തന്നെയാണ് സനയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്. ശബ്ദത്തിനോട് അത്രയും ഇണങ്ങിയ ഗാനങ്ങളാണ് സന തിരഞ്ഞെടുക്കുന്നതെന്നതും ഏറെ അഭിനന്ദനം അർഹിക്കുന്നതാണെന്നും പലരും അഭിപ്രായപ്പെടുന്നു. ഒന്നരലക്ഷത്തോളം ആളുകൾ ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. അടുത്തിടെ വനിത ചലച്ചിത്ര പുരസ്കാര വേദിയിൽ സന മൊയ്തുട്ടി ആലപിച്ച ഗാനങ്ങൾ ഏറെ കയ്യടി നേടിയിരുന്നു. 

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com