ADVERTISEMENT

റൊമാന്റിക് സോങ് എന്നു പറഞ്ഞാൽ ഈ തലമുറയുടെ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖം ദുൽക്കർ സൽമാന്റെതാണ്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ, അതിഗംഭീരമായ പ്രണയഗാനവുമായി എത്തുകയാണ് ദുൽഖർ സൽമാണ് ഒരു യമണ്ടൻ പ്രേമകഥയിലെ ഗാനത്തിലൂടെ. 

 

‘കണ്ണോ...നിലാക്കായൽ...

കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ അവൾ

കാറ്റേ...ഇളം കാറ്റേ ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ

അകലെ പോകുമ്പോൾ...അവളെ കാണുമ്പോൾ...

ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരേ...’

 

കാണാമറയുത്തുള്ള പ്രണയിനിയെ തേടുകയാണു കാമുകൻ. കാത്തിരിപ്പിന്റെ മനോഹാരിതയും പ്രതീക്ഷയും നിറയുന്ന വരികൾ ബി.കെ. ഹരിനാരായണന്റെതാണ്. നജീം അർഷാദാണു ഗാനം ആലപിച്ചിരിക്കുന്നത്. നാദിര്‍ഷായുടെ സംഗീതം. നിഖില വിമലാണ് ചിത്രത്തിലെ നായിക. മനോഹരമായ ദൃശ്യാവിഷ്കാരം ഗാനത്തിനു മാറ്റുകൂട്ടുന്നുണ്ട്. 

 

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം അഞ്ചരലക്ഷത്തോളം ആളുകളാണു ഗാനം യൂട്യൂബിൽ കണ്ടത്. ‘ദുൽഖറിന്റെ റൊമാൻസ് കാണാൻ പ്രത്യേക രസമാണ്. പാട്ട് തീയറ്ററിൽ കണ്ടപ്പോൾ പ്രത്യേക ഫീൽ ആയിരുന്നു.’ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. നവാഗതനായ ബി.സി. നൗഫൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം തീയറ്ററിൽ സമ്മിശ്ര പ്രതികരണം നേടുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com