ADVERTISEMENT

പൊള്ളുന്ന വേനലിൽ മഴയെ പറ്റി കേൾക്കുന്നതു പോലും ഒരു കുളിർമയാണ്. ആകസ്മികമായി വേനലിലെത്തുന്ന മഴ പലപ്പോഴും ആശ്വാസത്തിന്റെ വിത്തുവിതയ്ക്കാറുണ്ട്. മഴയെ കുറിച്ചുള്ള പാട്ടുകളും അങ്ങനെത്തന്നെ. കാണുമ്പോൾ കണ്ണിനു കുളിർമയും, കേൾക്കുമ്പോള്‍ കാതിനിമ്പവും പകരാറുണ്ട് ഈ  ഈ മഴപ്പാട്ടുകൾ. അങ്ങനെ പറയാന്‍ ബാക്കിവച്ച സ്വകാര്യങ്ങളുമായി എത്തുകയാണ് ഒരു മഴപ്പാട്ട്. 

 

എന്തോ മൊഴിഞ്ഞീടാൻ വന്നതാണീ മഴ

പിന്നെയുമെന്റെ മുന്നിൽ

പണ്ടേ പിരിഞ്ഞു വേറിട്ടതാണീ മഴ

തോർന്നതില്ലെന്റെ കണ്ണിൽ

എന്തോ...എന്തോ....

 

പി. ജയചന്ദ്രന്റെയും അപർണ രാജീവിന്റെയും  ഭാവാർദ്രമായ ആലാപനം മനസ്സിലൊരു പാട്ടുമഴ പൊഴിക്കും. മുരളിയുടെതാണു വരികൾ. സജിത്തിന്റെതാണു സംഗീതം. നൊമ്പരത്തിന്റെ നെരിപ്പോടായി എത്തുകയാണീമഴ. പിരിഞ്ഞു വേറിട്ടെങ്കിലും കണ്ണിൽ തോർന്നതില്ല ഈ മഴ. ആ മഴയാണിപ്പോൾ വീണ്ടും വിരുന്നെത്തുന്നത്. 

 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. ജയചന്ദ്രന്റെയും അപർണയുടെയും ആലാപന മികവിനെ പ്രശംസിക്കുന്നവരാണ് ഏറെയും. സൂപ്പർ സോങ്, സൂപ്പർ ഓർക്കസ്ട്രേഷൻ എന്നാണ് പലരുടെയും കമന്റുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com