ഇങ്ങനെയൊരു അമ്മയും മകളും; എന്തു ഭംഗിയാണ്; ഉയിരിൽ തൊട്ട് ഈ ‘നീ മുകിലോ’

sithara-song-viral
SHARE

ചുരുങ്ങിയ കാലം കൊണ്ടു മലയാളി മനസ്സു കീഴടക്കിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. ഏത് മോഡുലേഷനും അനായാസേന പാടാനുള്ള കഴിവും, ആലാപന മാധുരിയും തന്നെയാണ് സിത്താരയെ മലയാളിയുടെ പ്രിയപ്പെട്ട ഗായികയാക്കിമാറ്റിയത്. ഇപ്പോഴിതാ അമ്മയ്ക്കൊപ്പം തന്നെ പാട്ടുമായി എത്തുകയാണ് മകൾ സായൂവും. 

ഗായിക  സിത്താരയും മകൾ സായുവും ചേർന്ന് പാടുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലെ ഇഷ്ടം നേടുന്നത്. ‘എന്റെ ഉയിരും ഉയിരിന്റെ ഉയിരും’ എന്ന അടിക്കുറുപ്പോടുകൂടിയാണ് സിത്താരയുടെ ഭർത്താവ് ഇൗ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഉയരെ’ എന്ന ചിത്രത്തിലെ ‘നീ മുകിലോ’ എന്ന മനോഹര ഗാനമാണ് ഇരുവരും ചേർന്ന് പാടിയിരിക്കുന്നത്. 

നേരത്തെ സ്വയം പരിചയപ്പെടുത്തി സിത്താരയുടെ മകൾ സായു ‘കുമ്പളങ്ങി നൈറ്റ്സി’ലെ ഉയിരിൽ തൊടും എന്ന പാട്ട് പാടിയതും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. അമ്മയെ പോലെ തന്നെ മിടുക്കിയായ ഗായികയാകാൻ സായൂട്ടിക്ക് കഴിയട്ടെ എന്നാണ് ആസ്വാദകരുടെ കമന്റുകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA