ADVERTISEMENT

പാട്ടുകൾ പ്രാണനാണ് പലർക്കും. ജീവിതത്തിലെ സാഹചര്യം കൊണ്ട് പലപ്പോഴും വിചാരിച്ച ഉയരങ്ങളിൽ എത്താൻ ഭൂരിഭാഗം പേർക്കും കഴിയാറില്ല. അപൂർവങ്ങളിൽ അപൂർവം ആളുകൾക്കുമാത്രമാണ് ഉയരങ്ങൾ കീഴടക്കാൻ കഴിയുന്നത്. ജീവിതത്തിൽ കഷ്ടപ്പാടുകൾ നിറഞ്ഞാലും സംഗീതത്തോടുള്ള അഭിനിവേശം ഉള്ളിലങ്ങനെ കൊണ്ടുനടക്കും ചിലർ. അത്തരത്തിൽ ഒരാളാണ് ജിജീഷ്. മഴവിൽ മനോരമയുടെ പാടാം നമുക്കു പാടാം എന്ന സംഗീത പരിപാടിയുടെ വേദിയിൽ പാട്ടിന്റെ കുളിർമഴ തീർക്കുകയാണ് അദ്ദേഹം.

 

ഡുവറ്റ് സോങ്ങ് റൗണ്ടിൽ ചിത്രത്തിലെ ദൂരെ കിഴക്കുദിക്കും എന്ന ഗാനവുമായി എത്തി സദസ്സിനെ കയ്യിലെടുത്തു ജിജീഷും മിൻഹ ഫാത്തിമ്മയും. വ്യത്യസ്തമായ  പ്രായത്തിലുള്ള രണ്ടുപേർ പാടിയാൽ അതെങ്ങനെ യോജിച്ചു പോകുമെന്നായിരുന്നു വിധികർത്താക്കളായ സംഗീതജ്ഞരുടെ സംശയം. എന്നാൽ പാട്ടിലൂടെ അക്ഷരാർഥത്തിൽ ഇരുവരും സദസ്സിനെ ഞെട്ടിച്ചു. 

 

ജിജീഷിന്റെ ആലാപനം കേട്ട സംഗീത സംവിധായകൻ ശരത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘താങ്കളെ ഇനിയാരും പെയിന്റിങ്ങിന് വിളിക്കാതിരിക്കട്ടെ. പകരം പാടാൻ വിളിക്കട്ടെ. അത്രയും ജ്ഞാനം ഉള്ളിലുണ്ട്'. ശരത്തിന്റെ വാക്കുകൾ കേട്ട ജിജീഷിന്റെ കണ്ണുകൾ ഈറനണിഞ്ഞു. ‘ഇതിലും വലിയ ആശംസകളൊന്നും ഇനി ലഭിക്കാനില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഗീതം ഹൃദയം നിർമലമാകട്ടെ എന്നുപറഞ്ഞ് ശരത് ജീജീഷിന്റെ ചേർത്തുപിടിച്ചു. നിറഞ്ഞ കയ്യടിയോടെയാണ് ജീജീഷും മിൻഹയും വേദിവിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com