ADVERTISEMENT

മമ്മൂട്ടി ചിത്രം ‘മധുരരാജ’യിലെ സണ്ണി ലിയോണിന്റെ ഐറ്റം സോങ്ങിന് യൂട്യൂബിൽ റെക്കോർഡ് മുന്നേറ്റം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം ആറ് ലക്ഷത്തോളം പേരാണ് യൂട്യൂബിൽ ഗാനം കണ്ടത്. ട്രന്‍ഡിങ്ങിൽ ഒന്നാമതാണു ഗാനം.

 

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഗാനമാണ് ‘മോഹമുന്തിരി’. ചിത്രത്തിൽ സണ്ണി ലിയോൺ എത്തുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരെ ഒട്ടും നിരാശപ്പെടുത്താതെ തന്നെയാണ് സണ്ണി ലിയോണിന്റെ വരവ്. തകർപ്പൻ ഡാൻസ്

 

ഒരു അടിപൊളി ഗാനത്തിനു വേണ്ട എല്ലാ ചേരുവകളും ചേർത്താണ് ഗാനം എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. സിത്താരയുടെ ശബ്ദത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. ഗാനവും സണ്ണി ലിയോണിന്റെ നൃത്തവും അടിപൊളിയാണെന്നാണ് ആരാധകരുടെ കമന്റുകൾ. നെടുമുടി വേണു, വിജയരാഘവൻ, അനുശ്രീ, ഷംന കാസിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വൈശാഖനാണ് ചിത്രത്തിന്റെ സംവിധാനം. മാസ് ലുക്കിൽ മമ്മൂട്ടി എത്തിയ ചിത്രം തീയറ്ററിൽ സമ്മിശ്ര പ്രതികരണമാണു നേടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com