ADVERTISEMENT

‘അതിരനി’ലെ ‘പവിഴ മഴയേ’  എന്ന ഗാനം പാടി സാനിയ ഈയപ്പൻ. ഗാനത്തിന്റെ പല്ലവിയാണ് സാനിയ പാടുന്നത്. ‘കൊല്ലരുത്’ എന്ന കുറിപ്പോടെ താരം പാട്ടു വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

 

ഡാൻസ്, അഭിനയം എന്നിവ കൂടാതെ തരക്കേടില്ലാതെ പാടുകയും ചെയ്യുന്നുണ്ട് സാനിയ. മൊത്തത്തിൽ ആലാപനം നന്നായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. നിരവധി പേർ സാനിയയുടെ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു.

 

സാനിയയുടെ വിഡിയോക്കു താഴെ ഗാനം ആലപിച്ച ഹരിശങ്കർ ഇങ്ങനെ കുറിച്ചു.–‘പ്രിയപ്പെട്ടവർ നന്നായി ചെയ്തു.’ സുപ്പറാണെന്നാണ് ചലച്ചിത്ര താരം ശൃന്ദയുടെ കമന്റ്. ഏതായാലും സാനിയയുടെ ആലാപനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com