ADVERTISEMENT

ബോളിവുഡിലെ സൂപ്പർ ജോഡി സൽമാൻ ഖാൻ–കത്രീന കയ്ഫ് എന്നിവരൊന്നിക്കുന്ന ഭാരത് എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ഡാൻസ് നമ്പറായ പുതിയ ഗാനം 24 മണിക്കൂറിനുള്ളിൽ കണ്ടത് ഒരു കോടിയിലധികം പേരാണ്. യുട്യൂബിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ഗാനം കാണുമ്പോൾ ആരാധകർക്ക് ഒന്നേ ചോദിക്കാനുള്ളൂ, സൽമാൻ... കത്രീന... നിങ്ങൾക്കു വിവാഹം ചെയ്തു കൂടെ? 

'Aithey Aa' Song - Bharat | Salman Khan, Katrina Kaif | Vishal & Shekhar ft.

 

വിശാൽ ദദ്‌ലാനിയും ശേഖർ രാവ്ജിയാനിയും ചേർന്നാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അകാശാ സിങ്, നീതി മോഹൻ, കമാൽ ഖാൻ എന്നിവർ ചേർന്നാണ് ആലാപനം. പീച്ച് നിറത്തിലുള്ള സാരിയൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന കത്രീന അതിമനോഹരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. 'ഹോട്ട്നെസ് ഓവർലോഡഡ്' എന്നാണ് ഒരു ആരാധകന്റെ കമന്റ്. കത്രീനയുടെ നൃത്തച്ചുവടുകളും ആരാധകരുടെ കയ്യടി നേടി. ഒന്നലധികം തവണ കാണാൻ പ്രേരിപ്പിക്കുന്നതാണ് ഗാനമെന്ന് ആരാധകരും സമ്മതിക്കുന്നു. ഇരുതാരങ്ങളും ഒന്നിച്ച സ്ലോമോഷൻ ഗാനവും ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. 

 

അതേസമയം, ബോളിവുഡിലെ ക്യൂട്ട് ജോഡി ആരാണെന്നാണ് ആരാധകരുടെ ചോദ്യം. സൽമാൻ–കത്രീനയാണോ, അതോ രൺബിർ–ആലിയ ജോഡികളാണോ എന്ന സംശയത്തിലാണ് ആരാധകവൃന്ദം. അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ഭാരത് ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com