ADVERTISEMENT

‘തള്ളല്ല, തള്ളല്ല’ എന്നു പറഞ്ഞ് എത്തുകയാണ് ശ്രീനിവാസൻ ചിത്രം ‘കുട്ടിമാമ’യിലെ പുതിയ ഗാനം. വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. അനിൽ പനച്ചൂരാന്റെ വരികൾക്കു  അച്ചു രാജാമണിയാണ് സംഗീതം . 

 

എല്ലാ നാട്ടിലും കാണും ഇതുപോലെ ചിലർ. സ്വന്തം വീരസാഹസങ്ങൾ പാടി നടക്കുന്നവർ. അത്തരം ഒരു കഥാപാത്രമായാണ് ശ്രീനിവാസൻ ‘കുട്ടിമാമ’യിലൂടെ എത്തുന്നത്. ആക്ഷേപഹാസ്യം പോലെ എത്തുന്ന ഗാനം, നമുക്കു ചുറ്റിലുമുള്ള ഇത്തരം കഥാപാത്രങ്ങളെ ഓർമിപ്പിക്കുന്നു എന്നാണ് ആസ്വാദകപക്ഷം. വിനീതിന്റെ ആലാപന ശൈലി കേൾക്കാൻ രസമുള്ളതാണെന്ന അഭിപ്രായമുള്ളവരും ഉണ്ട്. 

 

സിനിമയിലെ ശ്രീനിവാസന്റെ പട്ടാളക്കാരൻ കഥാപാത്രം നാട്ടുകാരോട് പാട്ടാളത്തിലായിരുന്നപ്പോഴത്തെ  വീരസാഹസ പ്രവർത്തികൾ പറയുന്നതും, നാട്ടുകാരുടെ ആഘോഷവുമൊക്കെയാണു ഗാനത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ ശ്രീനിവാസനൊപ്പം മകന്‍ ധ്യാനും വേഷമിടുന്നുണ്ട്. 

 

മീര വസുദേവ്, ദുർഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മനാഫ് ആണ് തിരക്കഥ. വി.എം. വിനുവിന്റെ മകൻ വരുൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. നിർമൽ പാലാഴി, വിശാഖ്, മഞ്ജു പത്രോസ്, പ്രേംകുമാർ, കലിംഗ ശശി, വിനോദ് കോവൂർ എന്നിവരും ‘കുട്ടിമാമ’യില്‍ വേഷമിടുന്നു. കോമഡി എന്റർടെയ്നറായ ചിത്രം മെയ് 17നു തീയറ്ററുകളിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com