ADVERTISEMENT

പ്രണയം നിറച്ച് ‘ഡിയർ കൊമ്രേഡി’ലെ ‘മധുപോലെ വന്ന മഴയേ’ എന്ന ഗാനം.  വിജയ് ദേവർ കോണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക് വിഡിയോയാണ് യൂട്യൂബിൽ തരംഗമാകുന്നത്. സിദ് ശ്രീറാമും ഐശ്വര്യ രവിചന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികൾ. ജസ്റ്റിൻ പ്രഭാകരന്റെതാണു സംഗീതം. 

 

സിദിന്റെ ഭാവാർദ്രമായ ആലാപനം ഗാനത്തെ മികവുള്ളതാക്കുന്നു. വിജയ് ദേവർകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും അതിമനോഹരമായ പ്രണയം തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. മലയാളത്തിനു പുറമെ മറ്റുതെന്നിന്ത്യൻ ഭാഷകളിലും ചിത്രം എത്തുന്നു. 

 

ഗാനത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. സിദിന്റെ മലയാളം ആസ്വാദകർക്ക് അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടമായില്ലെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ‘സിദ് മികച്ച ഗായകനാണ്. ഭാവാർദ്രമാണ് ആലാപനം. പക്ഷേ, മലയാളത്തിനു മുന്നിൽ പല മികച്ച ഗായകരും തോറ്റുപോകുകയാണ്.’ എന്നിങ്ങനെയാണ് ആസ്വാദകരുടെ പ്രതികരണം. ഭരത് കമ്മയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ജൂലൈയിൽ ചിത്രം തീയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com