ADVERTISEMENT

മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ഗാനങ്ങളിലൊന്നാണ് ‘അതിരുകാക്കും മലയൊന്നു തുടുത്തേ’. ഈ ഗാനത്തിനു വ്യത്യസ്തമായ നൃത്താവിഷ്കാരവുമായി എത്തുകയാണ് ഗായിക ഗൗരി ലക്ഷ്മി. യൂട്യൂബിൽ മികച്ച പ്രതികരണം നേടുകയാണ് ഗൗരി ലക്ഷ്മിയുടെ ഡാൻസ്.  

 

പ്രതീഷ് രാംദാസാണ് കൊറിയോഗ്രഫി. കൊറിയോഗ്രാഫിയും കാമറയും ഒന്നിനൊന്നു മികച്ചതാണെന്നാണ് ആസ്വാദകരുടെ പ്രതികരണം. ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഗാനത്തിന് വ്യത്യസ്തമായ കവർ സോങ് ഒരുക്കിയിരുന്നു ഗൗരി ലക്ഷ്മി. ഒരു സാധാരണസ്ത്രീയുടെ ത്യാഗപൂർണമായ ജീവിതമാണ് കവർസോങ്ങിലൂടെ ആവിഷ്കരിച്ചത്. 

 

1987ൽ പുറത്തിറങ്ങിയ ‘സര്‍വകലാശാല’യിലേതാണ് ‘അതിരുകാക്കും മലയൊന്നു തുടുത്തേ’ എന്ന ഗാനം. കാവാലം നാരായണപണിക്കരുടെ വരികൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണനാണ്. നെടുമുടി വേണുവാണ് ആലാപനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com