ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി കുട്ടിഗായിക ശ്രേയ ജയദീപ്. ഒപ്പം സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനം ആലപിച്ചാണ് ശ്രേയ മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്നത്. മോഹൻലാലിനൊപ്പം ഈ ഗാനം ഒരു വേദിയിൽ ആലപിച്ചതിന്റെ അനുഭവങ്ങളും ശ്രേയ മനോരമ ഓൺലൈനുമായി പങ്കുവച്ചു.

 

മോഹൻലാലിനൊപ്പമുള്ള ഫോട്ടോയുമായി എത്തിയാണ് ശ്രേയയുടെ ആശംസ. ശ്രേയയുടെ വാക്കുകൾ ഇങ്ങനെ: ‘ഹാപ്പി ബർത്ത് ഡേ ലാൽ അങ്കിൾ. ആസ്ട്രേലിയയിലെ പ്രോഗ്രാമിനാണ് നമ്മൾ അവസാനം കണ്ടത്. ലാൽ അങ്കിളിന് ഞാൻ ഇന്ന് ഒരു സർപ്രൈസ് തരാൻ പോകുകയാണ്. ഒരു ബർത്തഡേ ഗിഫ്റ്റ്. സാധാരണ ഞാൻ എല്ലാവർക്കും പാട്ടാണ് ഗിഫ്റ്റായി നൽകാറുള്ളത്. ഇത്തവണയും മാറ്റമൊന്നുമില്ല. ഈ പാട്ട് നമ്മൾ ഒപ്പത്തിന്റെ 100 ദിവസ ആഘോഷത്തിൽ പാടിയിട്ടുണ്ട്. ഞാൻ പാട്ടുപാടുകയാണ്.’ ഇത്രയും പറഞ്ഞതിനു ശേഷം ഒപ്പത്തിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന ഗാനവും ശ്രേയ പാടി. 

 

മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിലൂടെയാണ് ശ്രേയ ചലച്ചിത്ര പിന്നണിഗാനരംഗത്ത് ശ്രദ്ധനേടുന്നത്. എം.ജി. ശ്രീകുമാറിനൊപ്പമായിരുന്നു ആലാപനം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ഫോർമ്യൂസിക്കാണ് സംഗീതം നൽകിയിരിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com