ADVERTISEMENT

പാട്ടുപാടി ലോകത്തെ അദ്ഭുതപ്പെടുത്തുകയാണ് ഈ കുഞ്ഞാവ. നാല് മാസം മാത്രമാണു പ്രായം. പാടികൊടുക്കുന്ന പാട്ട് അതേപടി ഏറ്റുപാ  പാടുകയാണ് ഈ കുരുന്ന്. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ കുഞ്ഞിന്റെ പാട്ട്. 

 

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ എന്ന കുറിപ്പോടെയാണ് വാവയുടെ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. അടുത്തിരിക്കുന്ന ആൾ പാടികൊടുക്കുന്നത് സശ്രദ്ധം കേൾക്കുകയും ഏറ്റുപാടുകയും ചെയ്യുകയാണ് ഈ കുഞ്ഞാവ. 

 

വളരുമ്പോൾ ഈ കുരുന്ന് വലിയ പാട്ടുകാരനാകുമെന്നാണ് വിഡിയോ കാണുന്നവരുടെ കമന്റ്. നാലാം മാസത്തിൽ ഇങ്ങനെയൊക്കെ കുരുന്നുകൾ ഏറ്റുപാടുമോ എന്നു ചോദിക്കുന്നവരും ഉണ്ട്. നിരവധിപേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തത്. എന്തായാലും ഒറ്റവിഡിയോയിലൂടെ താരമായിരിക്കുകയാണ് ഈ കുഞ്ഞുപാട്ടുകാരൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com