ADVERTISEMENT

കേരളത്തിലും തമിഴ്നാട്ടിലും വമ്പൻവിജയം നേടിയ ചിത്രമായിരുന്നു വിജയ് സേതുപതി നായകനായി എത്തിയ 96. സിനിമയിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായിരുന്നു. മലയാളിയായ ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം നൽകിയത്. എന്നാൽ ഇപ്പോൾ തന്റെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചതിലെ അതൃപ്തി രേഖപ്പെടുത്തുകയാണ് സംഗീത സംവിധായകൻ ഇളയരാജ. 

‘ദളപതി’ എന്ന ചിത്രത്തിലെ ‘യമുനയാറ്റിലെ’ എന്ന ഗാനം ഇൗ ചിത്രത്തിൽ ഒരു കാലഘട്ടം ചിത്രീകരിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. 96ലെ ഗാനങ്ങളെ പറ്റിയുള്ള ചോദ്യത്തിനാണ് ഇളയരാജയുടെ പ്രതികരണം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇത് തുറന്നുപറഞ്ഞത്.

ഇളയരാജയുടെ വാക്കുകളിങ്ങനെ: ‘ഇതെല്ലാം തീര്‍ത്തും തെറ്റായ കീഴ് വഴക്കമാണ്. ഇൗ സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ പാട്ടുകള്‍ ഉപയോഗിക്കുന്നുണ്ട്. അത്തരം പ്രവണത ശരിയല്ല. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.’ അദ്ദേഹം തുറന്നടിച്ചു. എന്നാൽ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളരാജയുടെ പാട്ടുകള്‍  സിനിമയില്‍ ഉപയോഗിച്ചതെന്ന് സംവിധായകൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com