ADVERTISEMENT

സ്നേഹം ഒരു വൈറസ് പോലെ പടരണമെന്ന മനോഹര ആശയവുമായി എത്തുകയാണ് ആഷിക് അബു ചിത്രം ‘വൈറസി’ലെ ആദ്യ ഗാനം. സുശിൻ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് മേക്കിങ്ങ് വിഡിയോയിലുള്ളത്. 

 

‘മനുഷ്യത്വത്തിലൂടെയും സഹജീവികളോടുള്ള സ്നേഹത്തിലൂടെയുമാണ് അതികഠിനമായ ഒരുവർഷം നമ്മൾ തരണം ചെയ്തത്. സ്നേഹം ഒരു വൈറസ് പോലെ പ്രചരിപ്പിച്ച ഓരോരുത്തർക്കും ഈ ഗാനം സമർപ്പിക്കുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഗാനം പങ്കുവെക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. ‘സ്നേഹം പങ്കുവെക്കാനുള്ളതാണ്. ഒരു ജീവിതം തന്നെ വീണ്ടെടുക്കാൻ  ചേർത്തുപിടിക്കലും ചെറിയ ചില കരുതലുകളും മതിയാകും’ എന്നിങ്ങനെയാണ് ആസ്വാദകരുടെ കമന്റുകൾ. 

 

നിപ വൈറസ് ബാധയെ കേരളം അതിജീവിച്ചതിന്റെ കഥപറയുന്ന ചിത്രമാണ് ‘വൈറസ്’. രേവതി, പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, റഹ്മാൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ജോജു ജോർജ്, ആസിഫ് അലി എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. വൈറസിന്റെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രം പെരുന്നാളിന് തീയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com