ADVERTISEMENT

ചെറിയ പെരുന്നാൾ നിറവിൽ ഹൃദയത്തിൽ പ്രണയത്തിന്റെ മധുരവുമായി എത്തുകയാണ് അതിമനോഹരമായൊരു ഗാനം. സമീർ എന്ന പുതിയ മലയാളം ചിത്രത്തിലേതാണു ഗാനം.  ‘ജീവന്റെ ജീവനായ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികൾ റഷീദ് പാറക്കലിന്റെതാണ്. കാർത്തികും സിത്താര കൃഷ്ണകുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

റഷീദ് പാറയ്ക്കലിന്റെ തക്കാളികൃഷിക്കാരന്റെ സ്വപ്നങ്ങൾ എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം  തന്നെ സംവിധാനം ചെയ്യുന്ന ചിത്രമാണ് സമീർ. ആനന്ദ് റോഷൻ, അനഘ സജീവ് എന്നിവരാണ് ഗാനരംഗത്തിലുള്ളത്. പുതുമുഖങ്ങളെ അണി നിരത്തി എത്തുന്ന ചിത്രത്തിൽ മാമുക്കോയ, ഇർഷാദ്, വിനോദ് കോവൂര്‍, മഞ്ജു പത്രോസ്, നീന കുറുപ്പ് എന്നിവരും വേഷമിടുന്നുണ്ട്. രൂപേഷ് തിക്കോടിയാണ് ഛായാഗ്രഹണം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com