ADVERTISEMENT

പ്രേക്ഷകരുടെ ചങ്കിലേക്ക് കയറിപ്പോകുന്നതാണ് വിനായകന്റെ കഥാപാത്രങ്ങൾ. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ വിനായകൻ എന്ന നടൻ അത് ഒരിക്കൽ കൂടി തെളിയിക്കുകയാണ്. മികച്ച നിരൂപകശ്രദ്ധ നേടി പ്രദർശനം തുടരുന്ന തൊട്ടപ്പനിലെ ശീർഷകഗാനം പുറത്തിറങ്ങി. ജോബ് കുര്യൻ പാടിയ 'ഒരു തുരുത്തിൻ ഇരുൾ വരമ്പിൽ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. 

Thottappan title song

 

തൊട്ടപ്പന്റെ ജീവിതം പറയുന്ന ശീർഷകഗാനത്തിൽ അയാളുടെ ജീവിതപരിസരങ്ങളിലെ കഥാപാത്രങ്ങളെയും ചിത്രീകരിച്ചിരിക്കുന്നു. കണ്ടലും കായലും പ്രണയവും വാത്സല്യവും നിരാശയും എല്ലാമുണ്ട് ഈ ഗാനത്തിൽ. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. 

 

ലീല എൽ ഗിരീഷ് കുട്ടൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് പ്രശസ്ത കവി അൻവർ അലിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com