ADVERTISEMENT

ശരിയാണ്... മുൻപെവിടെയോ ഈ ഈണം കേട്ടു മറന്നിരുന്നു. പക്ഷേ, അത് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച പാട്ടിന്റെ ഈണമാണെന്ന് അറിയാൻ അൽപം കാത്തിരിക്കേണ്ടി വന്നു. വളരെ രസകരമായ ഒരു കണ്ടുപിടുത്തമാണ് സൈബർ ഇടങ്ങളിലെ ഗവേഷകരായ ട്രോളൻമാർ നടത്തിയിരിക്കുന്നത്.

തിയറ്ററിൽ മികച്ച അഭിപ്രായം നേടി വൻവിജയത്തിലേക്ക് കുതിക്കുന്ന വിനായകൻ ചിത്രം ‘തൊട്ടപ്പനി’ലെ പാട്ടാണ് കണ്ടുപിടുത്തത്തിന്റെ ആധാരം. വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ഹൃദ്യമായ സംഗീതവും വരികളുമാണ് ‘തൊട്ടപ്പനി’ലെ ഗാനങ്ങൾക്ക്. ഇക്കൂട്ടത്തിൽ സിനിമ ഇറങ്ങും മുൻപ് തന്നെ ചർച്ചയായ ഒന്നായിരുന്നു ‘പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്..’ എന്നാരംഭിക്കുന്ന ഗാനം. ഇൗ ഗാനത്തിനോട് സാമ്യമുള്ള ഒരു പാട്ട് കണ്ടെത്തിയിരിക്കുകയാണ് ട്രോളൻമാർ.

ട്രോളൻമാരുടെ രാജാവായ ജഗതി മുൻപ് പാടിയ പാട്ടിനോട് താരതമ്യപ്പെടുത്തിയാണ് ഇൗ കണ്ടെത്തൽ. ഒാട്ടപാത്രത്തിൽ ഞണ്ടുവീണാൽ എന്ന ജഗതിയുടെ ഗാനത്തിന് ഇൗ പാട്ടിനോട് ചെറിയ ബന്ധമില്ലേ എന്നാണ് ട്രോളന്റെ സംശയം. കേൾവിയിൽ ആർക്കും തോന്നാവുന്ന സംശയമാണെന്ന് രണ്ടും പാട്ടും ഒരിക്കൽ കൂടി കേട്ടാൽ മനസിലാകുമെന്നാണ് കമന്റുകൾ.

അമ്പിളി ചേട്ടൻ ഇൗ സീനൊക്കെ മുൻപെ വിട്ടതാണെന്ന് വാദിക്കുന്നവരുമുണ്ട്. രണ്ടായാലും തൊട്ടപ്പിനിലെ ഇൗ ഗാനം മലയാളി ഏറ്റെടുത്തു കഴിഞ്ഞു. സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.  അൻവർ അലിയാണ് വരികളൊരുക്കിയത്.  ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം. ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ ഷാനവാസ് കെ. ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com