ADVERTISEMENT

കൃഷ്ണനോടുള്ള ഭക്തിയുടെയും സ്നേഹത്തിന്റെയും ഭാവവുമായി എത്തുകയാണ് ‘ഹരേകൃഷ്ണ’ എന്ന നൃത്താവിഷ്കാരം. വരികൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും രഞ്ജിത് ജയരാമനാണ്. സൗമ്യ രാമകൃഷ്ണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.ഉണ്ണിമായ എസ്. മേനോനാണ് കൊറിയോഗ്രാഫി. 

 

മികച്ച പ്രതികരണാണു നൃത്താവിഷ്കാരത്തിനു ലഭിക്കുന്നത്. സംഗീത സംവിധായകൻ ബിജിബാലിന്റെ നേതൃത്വത്തിലുള്ള ബോധി സൈലന്റ് സ്കേപ്പാണു വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ബിജിബാലിന്റെ ഭാര്യ ശാന്തിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു വിഡിയോ റിലീസ് ചെയ്തത്.  

 

സംഗീത സംവിധായകൻ രഞ്ജിത് ജയരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം.

 

കാത്തിരിപ്പ് അവസാനിച്ചു. ശാന്തി ചേച്ചിയുടെ ജന്മദിനത്തിന് ഇതാ ഞങ്ങളുടെ ജന്മദിന സമ്മാനം .ഞാൻ എഴുതി സംഗീതം നൽകിയ എന്റെ ആദ്യ ഗാനം പാടിയത് വളരെ ഇഷ്ടപെടുന്ന യുവ ഗായിക സൗമ്യ.നൃത്തം സംവിധാനം ചെയ്തതും അവതരിപ്പിച്ചതും അസാമാന്യ നൃത്ത പാടവമുള്ള ഉണ്ണിമായ.ഇത് സാധ്യമാക്കി തന്നത് ബിജിബാൽ എന്ന ഗുരുതുല്യനായ, അല്ല ഗുരു തന്നെയാണ്.തെറ്റുകൾ തിരുത്തി തരുകയും..വളരെ തിരക്ക് പിടിച്ച അദ്ദേഹത്തിന്റെ സമയം ഞങ്ങൾക്കായി അനുവദിക്കുകയും പാട്ടിന്റെ എഡിറ്റിംഗും മിക്സിങ്ങും അങ്ങനെ എല്ലാം അദ്ദേഹം തന്നെ ചെയ്ത് ബോധി സൈലന്റ് സ്‌കേപ്പ് ലൂടെ നിങ്ങള്ക്ക് മുന്നിൽ എത്തിക്കുകയും ചെയ്തു അദ്ദേഹം..അതും ശാന്തിച്ചേച്ചിയുടെ ജന്മദിനത്തിന് അദ്ദേഹം ഞങ്ങൾക്ക് തന്ന സമ്മാനം. എന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായി ഞാൻ സൂക്ഷിക്കുന്ന ഈ നിമിഷം. നിങ്ങളും കാണു , ആസ്വദിക്കൂ ,...ഇഷ്ടമായാൽ ഷെയർ ചെയ്യണേ...ഒരുപാട് തിരക്കുകൾക്കിടയിലും ഒരു തുടക്കകാരനായ എനിക്ക് നല്ല നിർദേശങ്ങൾ തന്നു ഈ സോങ്ങിന്റെ പ്രോഗ്രാമിങ് ചെയ്ത വിജയ് ജേക്കബ് ചേട്ടനും..തബല വായിച്ച എന്റെ ഗുരു രാധാകൃഷ്ണൻ സാറിനും ഫ്ലൂട്ട് വായിച്ച നിഖിൽ റാമിനും എല്ലാത്തിമുപരി ഈ അവസരത്തിൽ ഞാൻ പ്രത്യേകം നന്ദി പറയുന്നു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com