ADVERTISEMENT

തീയറ്ററിൽ ഏറെ പ്രശംസ നേടിയ ചിത്രമാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘ഇഷ്ക്’. ചിത്രത്തിലെ ‘പറയുവാനിതാ’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിനു വേറിട്ട ദൃശ്യാവിഷ്കാരവുമായി എത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. 

 

പറയുവാൻ ഒരു ക്ലീഷേ ലവ് സ്റ്റോറി എന്ന പേരിൽ എത്തുന്ന മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് നോർമാഡ് വണ്ടറർ ആണ്. വ്യത്യസ്തമായ രീതിയിൽ ഒരു പ്രണയം അവതരിപ്പിക്കുകയാണ് പാട്ടിലൂടെ. അങ്കിത വിനോദ്, ടിബിൻ ജോസഫ് എന്നിവരാണ് ഗാനരംഗത്തിൽ എത്തുന്നത്. 

 

സിദ് ശ്രീറാം പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ജോ പോളിന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ജേക്ക്സ് ബിജോയ് ആണ്. ഷെയ്ൻ നിഗവും ആൻ ശീതളുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com