ADVERTISEMENT

ചുരുങ്ങിയ കാലംകൊണ്ട് മലയാളിയുടെ പ്രിയഗായകരുടെ പട്ടികയിലേക്ക് ഉയരുകയാണ് കെ.എസ്. ഹരിശങ്കർ എന്ന യുവാവ്. ജീവാംശമായ്, പവിഴമഴയേ തുടങ്ങിയ മനോഹര ഗാനങ്ങൾ ഈ ചുരുങ്ങിയ കാലത്തിനിടയിൽ ഹരിശങ്കർ മലയാളിക്ക് സമ്മാനിച്ചു. ഇപ്പോഴിതാ മഴവിൽ മനോരമ പാടാം നമുക്കു പാടാം വേദിയിൽ പാട്ടിന്റെ പവിഴമഴ പൊഴിക്കുകയാണ് ഹരിശങ്കർ. പാട്ടിനു ശേഷമാണ് ഹരിശങ്കറുമായി താൻ പിണങ്ങിയതിന്റെ രസകരമായ അനുഭവം ഗായിക റിമി ടോമി പങ്കുവച്ചത്. ഉടനെത്തി ഹരിശങ്കറിന്റെ മറുപടിയും. 

 

‘ഞങ്ങൾ  ചെറിയൊരു പിണക്കത്തിലായിരുന്നു. ഈ പാട്ടോടെ ആ പിണക്കം തീർന്നു’ എന്ന മുഖവുരയോടെയാണ് റിമി ടോമി തുടങ്ങിയത്. തുടർന്ന് പിണക്കത്തിന്റെ കാരണവും റിമി പറഞ്ഞു. റിമിയുടെ വാക്കുകൾ ഇങ്ങനെ: ‘സാധാരണ സ്റ്റേജ് ഷോയ്ക്കു പോകുമ്പോഴെല്ലാം കൂടെ സെലിബ്രിറ്റീസ് ഉണ്ടെങ്കിൽ അവർക്കൊപ്പം നിന്ന് പടം എടുക്കുന്ന ശീലം എനിക്കുണ്ട്. അങ്ങനെ ഒരിക്കൽ ഒരു സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ മമ്മൂക്കയ്ക്കൊപ്പം ഫോട്ടോ എടുത്തു. ഫോട്ടോയെടുത്ത് വീട്ടിലെത്തി നോക്കിയ ഞാൻ തന്നെ ഞെട്ടിപ്പോയി. എല്ലാ ഫോട്ടോയിലും ഇവൻ ഉൾപ്പെട്ടിരിക്കുന്നു. അന്നേരം തന്നെ ഞാൻ ഇവനെ വിളിച്ച് ചീത്ത വിളിച്ചു. ഒടുക്കം ഇവൻ പറഞ്ഞു: ചേച്ചീ ഞാൻ എഡിറ്റ് ചെയ്തു തരാം. ഇതുവരെ ആ പടം എഡിറ്റ് ചെയ്തു തന്നിട്ടില്ല. നാണമുണ്ടോടാ നിനക്ക്’. റിമിയുടെ ചോദ്യം സദസ്സിനെ ചിരിപ്പിച്ചു. 

 

‘ഓരോ ഫോട്ടോ എടുക്കുമ്പോഴും ഇവനേതെടാ എന്ന ഭാവത്തിൽ മമ്മൂക്ക എന്നെ നോക്കിയിരുന്നു. ഉറപ്പായും അധികം വൈകാതെ ആ ഫോട്ടോ ഞാൻ എഡിറ്റ് ചെയ്തു നൽകും’ എന്നായിരുന്നു ഹരിശങ്കറിന്റെ മറുപടി. കേൾക്കാൻ ഏറെ പ്രിയമുള്ള പാട്ടുകളും പാടിയാണ് ഹരിശങ്കർ ‘പാടാം നമുക്ക് പാടാം’ പരിപാടിയുടെ വേദി വിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com