ADVERTISEMENT

ശ്രേയ ഘോഷാലിന്റെ ആലാപന മികവിൽ എത്തുന്ന ഒരു ന്യൂജെൻ നാട്ടുവിശേഷങ്ങളിലെ പുതിയ ഗാനം ശ്രദ്ധേയം. പൂവു ചോദിച്ചു ഞാൻ വന്നു എന്നു തുടങ്ങുന്ന ഗാനത്തിനു സംഗീതം ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. ഈസ്റ്റ് കോസ്റ്റ് വിജയന്റെ തന്നെയാണു വരികൾ. 

 

നോവൽ, മുഹബത്ത് എന്നീ ചിത്രങ്ങൾക്കു ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ന്യൂജെൻ നാട്ടുവിശേഷങ്ങൾ. പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം ഫാമിലി എന്റര്‍ടെയ്നറായാണ് എത്തുക. നേരത്തെ ചിത്രത്തിലെ ശങ്കർ മഹാദേവൻ ആലപിച്ച സുരാംഗന സുമവദനാ എന്നു തുടങ്ങുന്ന ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. യേശുദാസ്, എം.ജി. ശ്രീകുമാർ, പി. ജയചന്ദ്രൻ,ശങ്കർമഹാദേവൻ, ശ്രേയ ഘോഷാൽ എന്നിവർ ഗാനം ആലപിച്ചിരിക്കുന്നു. സന്തോഷ് വർമയും ഈസ്റ്റ്കോസ്റ്റ് വിജയനുമാണു ഗാനരചന. 

 

അഖിൽ പ്രഭാകരാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.  നെടുമുടി വേണു,സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരൻ,ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ശിവകാമി, സോനു എന്നിവരാണു നായികമാർ. എസ്.എൽ. പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com