ADVERTISEMENT

തമിഴ് പോപ്പ് സംഗീതവുമായി എ.ആർ റഹ്മാന്റെ മകൻ അമീൻ. സെവൻഅപ്പ് മദ്രാസ് ജിഗിൽസ് എന്ന പേരിൽ എത്തുന്ന ഷോയിൽ തിളങ്ങാനാണ് അമീൻ എത്തുന്നത്. അമീന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പോപ്പ് സംഗീത ആസ്വാദകർ. 

 

സെവൻ അപ്പ് മദ്രാസ് ജിഗിന്റെ രണ്ടാംപതിപ്പാണിത്. എ.ആർ. അമീനു പുറമെ ഡർബൂക്ക ശിവ, ജിബ്രാൻ ധരൺകുമാർ, സീൻ ഗോള്‍ഡൻ, കേബാ ജെർമിയ എന്നിവരും ഷോയിൽ പങ്കെടുക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണിയിലൂടെ പിന്നണി ഗാനരംഗത്തേക്കും അമീൻ ചുവടുവച്ചു. ചിത്രത്തിലെ മൗലാന വാസലീം എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏതായാലും അച്ഛന്റെ പാത തന്നെ പിന്തുടരുന്ന അമീന് ആശംസകൾ നേരുകയാണ് സോഷ്യൽ മീഡിയ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com