ADVERTISEMENT

‘അവൾ വരും വസന്തമായ്...ഇതൾ തൊടും വിലോലമായ്...

മിഴിയാകേ...കനവേകാൻ...മനമാകെ കതിരാടാൻ...’

 

കവിത തുളുമ്പുന്ന വരികളുമായി എത്തുകയാണ് ‘കക്ഷി അമ്മിണിപ്പിള്ള’യിലെ പുതിയ ഗാനം. ‘അവള്‍ വരും വസന്തമായ്’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് എത്തിയത്. റഫീഖ് അഹമ്മദിന്റെതാണു മനോഹര വരികൾ. കെ.എസ്. ഹരിശങ്കറാണ് ആലാപനം. അരുൺ മുരളീധരനാണ് സംഗീതം. 

 

ഹരിശങ്കറിന്റെ ആലാപനമാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും. ആ വരികളുടെ അര്‍ഥം പൂർണമായും ആസ്വാദകരിലെത്തിക്കുന്നുണ്ട് ആസ്വാദകരുടെ വിലയിരുത്തൽ. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. വിജയരാഘവൻ, മാമുക്കോയ, ബേസിൽ ജോസഫ്, അഹമ്മദ് സിദ്ദിഖ്, അശ്വതി മനോഹരൻ, ഷിബില, നിർമൽ പാലാഴി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ദിൻജിത്ത് അയ്യത്താനാണ് സംവിധാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com