ADVERTISEMENT

ആരാധകർക്ക് എപ്പോഴും സംശയം തോന്നുന്ന കാര്യമാണ് ടൊവീനോ എന്തുകൊണ്ടാണ് ‍ഡാൻസ് ചെയ്യാത്തത്. ഇതുവരെ കണ്ട സിനിമകളിലൊന്നിലും ടൊവീനോ അങ്ങനെ ഡാൻസ് ചെയ്യുന്നത് കാണാറില്ല. ഡാൻസ് ചെയ്യാതിരിക്കാന്‍ കൃത്യമായ കാരണം പറയുകയാണു താരം.  മനോരമ ഓൺലൈൻ നടത്തിയ പ്രത്യേക ചാറ്റ് ഷോയിലായിരുന്നു ടൊവീനോയുടെ പ്രതികരണം

 

‘ലൂക്ക’യിൽ ചെറിയ ഡാൻസ് സീക്വന്‍സുണ്ടെങ്കിലും കാര്യമായി എന്തുകൊണ്ട് ഡാൻസ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ടൊവീനോയുടെ മറുപടി ഇങ്ങനെ: ‘ഞാൻ നന്നായി ഡാൻസ് കളിക്കുന്ന ഒരാളല്ല. കൂടാതെ ഇന്ത്യൻ സിനിമയില്‍ മാത്രമാണ് ഞാൻ ഡാൻസ് കണ്ടിട്ടുള്ളത്. അല്ലെങ്കിൽ പിന്നെ ഡാൻസിന് വേണ്ടി മാത്രം വരുന്ന സിനിമകളായിരിക്കണം. ഒരു കമേഴ്ഷ്യൽ ചേരുവ എന്ന നിലയ്ക്ക് ഡാൻസ് കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. കഥാപാത്രം ഡാൻസറായിട്ടുള്ള സിനിമകളൊന്നും എനിക്കിതുവരെ വന്നിട്ടില്ല. അല്ലാതെ ഒരു കഥാപാത്രം ഡ്രീംവേൾഡിലേക്ക് പോയി കുറെ ഡാൻസൊക്കെ കളിച്ച് തിരിച്ചു വരിക എന്നത് എന്റെ ടേസ്റ്റ് ഓഫ് സിനിമയിൽ വരുന്നതല്ല.’

 

ലൂക്കയിൽ ചെറിയ ഡാൻസ് സീക്വൻസ് ടൊവീനോ ചെയ്യുന്നുണ്ട് അതു ഗംഭീരമാണെന്നും ചിത്രത്തിന്റെ സംവിധായകൻ അരുൺ ബോസ് പറഞ്ഞു. 2014ൽ ലൂക്കയുടെ കഥപറയാൻ ടൊവീനോയുടെ അടുത്തെത്തിയതിന്റെ രസകരമായ അനുഭവങ്ങളും അരുൺ പങ്കുവച്ചു. ചിത്രത്തിൽ വേഷമിടുന്ന വിനീത കോശി, സംഗീത സംവിധായകൻ സൂരജ് എസ്. കുറുപ്പ് എന്നിവരും ചാറ്റ്ഷോയില്‍ പങ്കെടുത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com