ADVERTISEMENT

കണ്ണെടുക്കാതെ ചില പ്രകടനങ്ങൾ നമ്മൾ കണ്ടിരിക്കാറുണ്ട്. അത്രയേറെ നമ്മെ വിസ്മയിപ്പിക്കാറുമുണ്ട് അവ.  അത്തരത്തിൽ ഒരു തകർപ്പൻ പ്രകടനത്തിന് സാക്ഷ്യം വഹിക്കുകയാണ് മഴവിൽ മനോരമ ഡി 5 ഡാൻസ് വേദി. 

 

പതിയെ ഒഴുകി വരുന്നൊരു പ്രണയഗാനത്തിന് ഇത്രയും ഗംഭീരമായി ഡാൻസ് സീക്വന്‍സ് നൽകാനാകുമെന്ന്  നമ്മൾ പ്രതീക്ഷിക്കില്ല. പക്ഷേ, കണക്കു കൂട്ടലുകളെല്ലാം കാറ്റിൽ പറത്തുകയാണ് ഈ കൊച്ചുമിടുക്കൻ. ഡി5 ഡാൻസിന്റെ വേദിയിൽ ‘അതിരന്‍’ എന്ന ചിത്രത്തിലെ ‘പവിഴമഴയേ’ എന്ന ഗാനത്തിനു നൃത്ത വിസ്മയമൊരുക്കിയിരിക്കുകയാണ് അശ്വിൻ. 

 

അശ്വിന്റെ പ്രകടനം വിധികർത്താക്കളെയും സദസ്സിനെയും ഒരുപോലെ അമ്പരപ്പിച്ചു. അതിമനോഹരമായ ഒരു ഗാനത്തിനു ഇത്രയും ഗംഭീര പ്രകടനം ചെറുപ്രായത്തിൽ കാഴ്ചവച്ച അശ്വിന് വിധികര്‍ത്താക്കളുടെ അഭിനന്ദന പ്രവാഹമായിരുന്നു. നല്ലമാർക്കും നേടിയാണ് അശ്വിൻ ഡി5ന്റെ വേദി വിട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com