ADVERTISEMENT

തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് വിജയ്. പലരീതിയിലാണ് ആരാധകർ വിജയ്‌യോടുള്ള ആരാധന പങ്കുവെക്കാറുള്ളത്. ഇവിടെ തകർപ്പൻ ഡാൻസുമായി തങ്ങളുടെ പ്രിയതാരത്തോടുള്ള ആരാധന പങ്കുവെക്കുകയാണ് ഈ പെൺകുട്ടികൾ.

 

താരത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ഈ പെൺകുട്ടികൾ പുറത്തിറക്കിയ ഡാൻസ് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. വിജയ്‌യുടെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഡാൻസ് നമ്പരുകളായ അപ്പടി പോട്,  ഡാഡി മമ്മീ എന്നീ ഗാനങ്ങൾക്കാണ് ചുവടുവെപ്പ്. വിഡിയോ ഏതായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

 

ദാവണിയിൽ അപ്പടി പൊട് എന്ന ഗാനത്തിനു തകർപ്പൻ ഡാൻസ് ചെയ്യുന്നവർ മോഡേൺ ലുക്കിൽ ഡാഡി മമ്മിക്കു ചുവടുവെക്കുന്നു. ‘വിജയ് സാറിന്റെ പിറന്നാളിന് ഞങ്ങളുടെ ചെറിയ സമ്മാനം’ എന്ന കുറിപ്പോടെയായിരുന്നു വിഡിയോ എത്തിയത്. നിരവധിപേർ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com