ADVERTISEMENT

പച്ചയായ ജീവിതത്തിന്റെ ചൂടുംചൂരുമായി എത്തുകയാണ് എവിടെ എന്ന ചിത്രത്തിലെ ഗാനം. ആശശരത്തും മനോജ് കെ.ജയനുമാണ് ഗാന രംഗങ്ങളിൽ എത്തുന്നത്.മലയോര മേഖലയുടെ പച്ചപ്പും മനോഹാരിതയും നിറയുന്നതാണ് ദൃശ്യങ്ങൾ.

 

‘ആരൊരാൾ മീട്ടീടുമോ, കൈവിരൽ തുമ്പാലെ

എൻ ജന്മസാരംഗി സ്വരമായ് പൊഴിഞ്ഞീടാം

വെറുതെയൊരു മോഹം...അകലേ’

 

പ്രണയവും വിരഹവും ജീവിതത്തിന്റെ പ്രതീക്ഷയും  നിറയുന്ന മനോഹരമായ മെലഡിയായാണ് ‘ആരൊരാൾ’ എന്ന ഗാനം എത്തന്നത്. ബി.കെ. ഹരിനാരായണന്റെതാണു വരികള്‍. ഔസേപ്പച്ചന്റെ മനോഹരമായ സംഗീതം. റീന മുരളിയാണു ഗാനം ആലപിച്ചിരിക്കുന്നത്.

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. സിനിമയും പാട്ടും മികച്ചതാണെങ്കിലും,പ്രൊമോഷന്റെ ഭാഗമായി ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ആശയുടെ ഫെയ്സ്ബുക്ക് ലൈവ്  വന്നതിനെതിരെ വ്യാപക വിമർശനവും ഗാനത്തിനു കമന്റുകളായി എത്തുന്നുണ്ട്. 

 

കാണാതായ ഭർത്താവിനെ തേടിയിറങ്ങുന്ന സ്ത്രീയുടെ കഥയാണു ചിത്രം പറയുന്നത്. ബോബി–സഞ്ജയ് ആണ് ചിത്രത്തിന്റെ കഥ. പ്രേംപ്രകാശ്, ഷെബിൻ ബെൻസൺ. ബൈജു, സുരാജ് വെഞ്ഞാറമൂട്, അനശ്വര രാജൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കെ.കെ. രാജീവ് ആണ് ചിത്രത്തിന്റെ സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com