പതിനെട്ടാംപടിയിലെ ഗിരി; മമ്മൂട്ടിക്കൊപ്പം തിളങ്ങി ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ
Mail This Article
×
മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയിൽ താരമായി ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ജിതിൻ. ചിത്രം കണ്ട ആരും ആ മുഖം മറക്കില്ല. മോഡേൺ സ്കൂളിലെ 12 അംഗ സംഘത്തിലെ ഗിരി. ഗിരിയായി വേഷമിട്ടതു ജിതിൻ ആയിരുന്നു.
ബോളിവുഡിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്ന ജിതിൻ പതിനെട്ടാം പടിയിലൂടെ മലയാള സിനിമയിൽ സജീവമാകുകയാണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ, ടൊവീനോയുടെ ഇടക്കാല ബെറ്റാലിയൻ എന്നീ ചിത്രങ്ങളിൽ ജിതിന് വേഷമിട്ടിരുന്നു. ടൊവീനോയുടെ തന്നെ തരംഗത്തിൽ അഡീഷണൽ ഡയലോഗിലും ജിതിൻ ഉണ്ടായിരുന്നു.
ജിതിന്റെ സിനിമയിലേക്കുള്ള വരവ് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്. സഹോദരൻ ദിൻനാഥ് പുത്തഞ്ചേരിയും സംഗീത രംഗത്തു സജീവമാവുകയാണ്. ഗിരീഷ് പുത്തഞ്ചേരിയുടുള്ള സ്നേഹവും ബഹുമാനവും നിറച്ചു തന്നെയാണ് ഇരുവരെയും മലയാള സിനിമാപ്രേമികൾ സ്വീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.