ADVERTISEMENT

കാലമെത്ര കഴിഞ്ഞാലും ആസ്വാദകഹൃദയത്തിലിടമുള്ള ഗാനമാണ് ‘കാതലനി’ലെ ‘ഊർവസി’. അടുത്തിടെ ഗാനത്തിനു പല തരം കവർ വിഡിയോകളും എത്തിയിരുന്നു. ഇപ്പോൾ ഈ ഗാനത്തിന് ഒരുമിച്ചു ചുവടു വയ്ക്കുകയാണ് സൽമാൻ ഖാനും പ്രഭുദേവയും. 

 

ഇരുവരും നൃത്തം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘മാസ്റ്റർക്കൊപ്പം ഡാൻസ് ക്ലാസിൽ’ എന്ന കുറിപ്പോടെ സൽമാൻ തന്നെയാണ് വിഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

 

വിഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.  ഇരുവരെയും പുകഴ്ത്തിയാണ് ആരാധകരുടെ കമന്റുകൾ. പ്രഭുദേവയും നഗ്മയും പ്രധാന വേഷത്തിലെത്തിയ കാതലനിലെ ഗാനങ്ങൾക്കു സംഗീതം പകർന്നത്  എ.ആര്‍. റഹ്മാനാണ്. എക്കാലത്തെയും ഹിറ്റുകളാണ് ആ ഗാനങ്ങൾ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com