ഇത് നല്ല പ്രവണതയല്ല; ധ്യാനിനെയും അന്നയെയും വിമർശിക്കുന്നവർക്ക് ചുട്ടമറുപടി

Anna-rajan-Dhyan-Sreenivasan
SHARE

ധ്യാൻ ശ്രീനിവാസനും അന്ന രേഷ്മ രാജനും പ്രധാന വേഷത്തിലെത്തുന്ന ‘സച്ചിനി’ലെ ‘കണ്ണീർ മേഘങ്ങൾ’ എന്ന ഗാനം യൂട്യൂബിൽ എത്തി. ഹിഷാം അബ്ദുൾ വഹാബും ബിന്ദുവും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മനുമഞ്ജിത്തിന്റെ വരികൾക്കു സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. 

ഗാനം എത്തിയതിനു തൊട്ടു പിന്നാലെ വിമർശനങ്ങളും എത്തി. ഗാനരംഗങ്ങളിൽ എത്തുന്ന ഇരുവർക്കും വണ്ണംകൂടുതലാണെന്ന തരത്തിൽ പരിഹാസ രൂപേണയുള്ള കമന്റുകള്‍. എന്നാൽ, ഇത്തരം കമന്റുകൾക്ക് ചുട്ടമറുപടിയും എത്തി. അഭിനയത്തെ വിമർശിക്കാം, പക്ഷേ,ഇത്തരത്തിലുള്ള  ‘ബോഡി ഷേമിങ്’ പ്രവണത ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഷാനിന്റെ സംഗീതവും ഹിഷാമിന്റെയും ബിന്ദുവിന്റെയും ആലാപനവും മനോഹരമാണെന്ന് പറയുന്നവരുമുണ്ട്. 

നവാഗതനായ സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധാനം. ക്രിക്കറ്റ് പ്രമേയമാക്കി എത്തുന്ന ചിത്രത്തിൽ മണിയൻ പിള്ള രാജു, രഞ്ജി പണിക്കർ, അജു വർഗീസ്, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അപ്പാനി ശരത്ത്, രശ്മി ബോബൻ എന്നിവരും വേഷമിടുന്നു. എസ്.എൽ. പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ. ജൂഡ് ആഗ്നേൽ, ജൂബി നൈനാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
FROM ONMANORAMA