ADVERTISEMENT

തകർപ്പൻ ഡാൻസുമായി ആരാധക മനം കവരുകയാണ് സാനിയ ഇയ്യപ്പനും നൂറിൻ ഷരീഫും. ‘ലൂസിഫറി’ലെ ‘റഫ്ത്താര’ എന്ന ഗാനത്തിനാണ് യുവതാരങ്ങളു‍െട ചുവടുവെപ്പ്. കൊച്ചിയിലെ ഒരു പൊതുപരിപാടിയുടെ വേദിയിലായിരുന്നു ഇരുവരുടെയും ഡാൻസ്.

 

താരങ്ങളുടെ ഡാൻസ് വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കൊച്ചി മേയർ സൗമിനി ജെയിൻ, രമ്യ ഹരിദാസ്, ഹൈബി ഈഡൻ എന്നിങ്ങനെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യയിലായിരുന്നു ഇരുവരുടെയും ഡാൻസ്. ‘ഇരുവരും അടിപൊളി’ എന്നാണ് ആരാധകരുടെ കമന്റുകൾ. 

 

മോഹൻ ലാൽ ചിത്രം ‘ലൂസിഫറി’ൽ ഏറെ ശ്രദ്ധനേടിയ ഗാനമായിരുന്നു ‘റഫ്ത്താര’. ചിത്രത്തിൽ ഐറ്റം ഡാൻസുമായാണ് ഗാനം എത്തുന്നത്. ജ്യോത്സനയാണ് ആലാപനം. തനിഷ്ക് നബാറിന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ദീപക് ദേവാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com