ADVERTISEMENT

ആസ്വാദനം ഒരു അനുഭവമാകുന്നത് അത്രയേറെ ഹൃദയത്തിലേക്ക് ആ കാഴ്ചയോ കേൾവിയോ എത്തുമ്പോഴാണ്. ഇവിടെ സംഗീതത്തിന്റെ മഹത്തായ അനുഭവം സമ്മാനിക്കുകയാണ് സംഗീത സംവിധായകൻ ശരത്ത്. ‘പവിത്ര’ത്തിലെ ‘ശ്രീരാഗമോ’ എന്ന സ്വന്തംഗാനം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ച് ആസ്വാദക മനം കവരുകയാണ് അദ്ദേഹം. 

 

മഴവിൽ മനോരമ ‘പാടാം നമുക്കു പാടാം’ വേദിയിലായിരുന്നു ശരത്തിന്റെ ആലാപനം. പ്രേക്ഷകരുടെ ആഗ്രഹമാണ് അദ്ദേഹം ഇതു പാടികേൾക്കേണ്ടതന്ന് അവതാരക പറഞ്ഞപ്പോൾ തീർച്ചയായും പ്രേക്ഷകരുടെ ആവശ്യം അതാണെങ്കിൽ ചെയ്തിരിക്കുമെന്നായിരുന്നു ശരത്തിന്റെ മറുപടി. പക്ഷേ, ഇപ്പോൾ എങ്ങനെയാണോ പാടാൻ തോന്നുന്നത് അതുപോലെയായിരിക്കും പാടുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇതുവരെ കേട്ടതിൽ നിന്നും വ്യത്യസ്തമായ ശൈലിയിൽ ശരത്ത് പാടി. 

 

ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതായിരുന്നു ശരത്തിന്റെ ആലാപനം. 1994ൽ പുറത്തിറങ്ങിയ പവിത്രത്തിന്റെ സംഗീത സംവിധായകനും ശരത് തന്നെ. ഒഎൻവിയുടെതാണ്  വരികൾ. യേശുദാസാണ് ആലപിച്ച ഗാനം സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയഗാനങ്ങളിൽ ഒന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com