ADVERTISEMENT

ഒരു പാട്ടെങ്കിലും മൂളാത്തവർ ഉണ്ടാകില്ല. കുറച്ചു പേരുടെയെങ്കിലും മുൻപിൽ വലിയ തരക്കേടില്ലാതെ ഒരു പാട്ടു പാടി കയ്യടി വാങ്ങണമെന്ന് സ്വപ്നം കണ്ടു നടക്കുന്നവരും കുറവല്ല. ഏതു തരത്തിലുള്ള ശബ്ദമാണെങ്കിലും നിരന്തര പരിശീലനത്തിലൂടെ ശബ്ദനിയന്ത്രണം സ്വായത്തമാക്കാമെന്നു പറയുകയാണ് ശാസ്ത്രീയ സംഗീതജ്ഞയായ സുധ രഞ്ജിത്. അതിനുപകരിക്കുന്ന ശബ്ദശുദ്ധീകരണ പ്രക്രിയയെ മനോരമ ഓൺലൈനിലൂടെ സംഗീതപ്രേമികൾക്ക് സുധാ രഞ്ജിത് പരിചയപ്പെടുത്തുന്നു. 

 

"പാട്ടു പാടുന്നവർക്ക് പല തരം പ്രശ്നങ്ങളാണ്. ചിലർക്ക് ഉയർന്ന ശ്രുതിയിൽ പാടാൻ കഴിയില്ല. ചിലർക്ക് താഴ്ന്ന ശ്രുതിയിൽ പാടാനാകും പ്രശ്നം. മറ്റു ചിലർക്ക് പാടുമ്പോൾ ശബ്ദം പൊട്ടിപോകുന്ന പോലെയാകും. വേറെ ചിലർക്ക് പാടുമ്പോൾ ശ്വാസം നിയന്ത്രിച്ചു നിറുത്താൻ കഴിയില്ല. അങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ പാടുന്നവർ പറയാറുണ്ട്. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാണ് ശബ്ദശുദ്ധീകരണ പ്രക്രിയ. പല തരത്തിൽ ഇത് ചെയ്യാം," സുധ രഞ്ജിത് പറഞ്ഞു. 

 

എന്താണ് അകാര സാധകം?

ശബ്ദശുദ്ധീകരണ പ്രക്രിയയിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് അകാര സാധകം. എന്നാൽ, ഇതിന്റെ ഗുണം വളരെ വലുതാണ്. ശബ്ദത്തിന്റെ ടോൺ മെച്ചപ്പെടും. ശ്വാസനിയന്ത്രണവും മികച്ചതാകും. ഇതിലൂടെ പാടുന്നതിലെ ആയാസം കുറയും. ഇതു ചെയ്യുന്നതിന് ആദ്യം നമുക്ക് അനുയോജ്യമായ ഒരു ശ്രുതി സെറ്റ് ചെയ്കു വയ്ക്കുക. അതിനുശേഷം, നമുക്ക് നന്നായി അറിയാവുന്ന ഒരു നോട്ട് (musical note) പാടുക. അതിൽ, അവസാനത്തെ സ്വരം പരമാവധി നേരം ഹോൾഡ് ചെയ്യുക. ആദ്യം ചെയ്യുമ്പോൾ ഏതാനും സെക്കൻഡ് മാത്രമേ ആ സ്വരം ഹോൾഡ് ചെയ്യാൻ പറ്റൂ. പക്ഷേ, സ്ഥിരമായി ചെയ്യുകയാണെങ്കിൽ കൂടുതൽ നേരം അതിനു കഴിയും. മാത്രമല്ല, പാടുമ്പോൾ നല്ല രീതിയിൽ ശ്വാസനിയന്ത്രണവും ഇതിലൂടെ സാധ്യമാകും, സുധ രഞ്ജിത് വ്യക്തമാക്കി. 

 

അകാര സാധകം ചെയ്യുന്നതെങ്ങനെ? വിഡിയോ കാണാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com