ADVERTISEMENT

മധുരരാജയിലെ സണ്ണി ലിയോണിന്റെ ‘മോഹമുന്തിരി’ ഐറ്റം ഗാനത്തിനു ചുവടുവച്ച് ചലച്ചിത്ര താരം ഗായത്രി സുരേഷ്. ഗായത്രിയുടെ ഡാൻസ് സോഷ്യൽ മീഡിയയില്‍ വൈറലായതിനു പിന്നാലെ ട്രോളൻമാരും എത്തി. പല സിനിമകളിലെ തമാശ ദൃശ്യങ്ങൾ ചേർത്ത് എത്തുന്ന വി‍ഡിയോ കാണികളില്‍ ചിരിപടർത്തുകയാണ്. 

 

മലയാളത്തിൽ ആദ്യമായി സണ്ണിലിയോൺ എത്തിയ ഗാനമായിരുന്നു ‘മോഹമുന്തിരി’. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ബി.കെ. ഹരിനാരായണന്റെ വരികൾക്കു സംഗീതം ഒരുക്കിയത് ഗോപി സുന്ദറാണ്. 

 

ഏറെ ആവേശത്തോടെയായിരുന്നു ഗാനം ആരാധകർ സ്വീകരിച്ചത്. ഒരു മെക്സിക്കൻ അപാരത, ജമ്നാ പ്യാരി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നായികയാണ് ഗായത്രി സുരേഷ്. ഏതായാലും വിഡിയോയും ട്രോളുകളും ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com