ADVERTISEMENT

ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ഫാൻസി ഡ്രസിലെ ഉള്ളിലെ മോഹം കുന്നോളം എന്ന ഗാനത്തിന്റെ വിഡിയോ യുട്യൂബിൽ റിലീസ് ചെയ്തു. നിരഞ്ജ് സുരേഷാണു ഗാനം ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് ടി. കാശിയുടെ വരികൾക്ക് രതീഷ് വേഗയാണു സംഗീതം. 

 

ജീവിതത്തിന്റെ ചെറിയ ആഘോഷങ്ങളാണു ഗാനത്തിന്റെ പ്രമേയം. പക്രുവിനൊപ്പം ഹരീഷ് കണാരനും ഗാനരംഗങ്ങളിൽ എത്തുന്നുണ്ട്. ഗോവയിലെ ബീച്ച് ജീവിതം പശ്ചാത്തലമാക്കിയാണ് ഗാനം എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. 

 

ഗിന്നസ് പക്രു ആദ്യമായി നിർമിക്കുന്ന ചിത്രം കൂടിയാണ്  ‘ഫാൻസി ഡ്രസ്’. രഞ്ജിത് സ്കറിയയാണു ചിത്രത്തിന്റെ സംവിധാനം. രഞ്ജിത് സ്കറിയയും അജയ് കുമാറും ചേർന്നാണു തിരക്കഥ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com