പാട്ടിന്റെ ‘പെണ്ണാൾ’, സംവിധായികയായി സുരഭി ലക്ഷ്മി

Surabhi-Lakshmi
SHARE

ഒരു സ്ത്രീയുടെ ജീവിത കാലഘട്ടത്തെ പാട്ടിലൂടെ വരച്ചിടുകയാണ് ‘പെണ്ണാൾ’. ബാല്യം, കൗമാരം, യൗവനം, മാതൃത്വം, വാർധക്യം എന്നീ അഞ്ചുഘട്ടങ്ങളിലൂടെ കടന്നുപോകുന്ന പെൺജീവിതത്തില്‍ അവേശേഷിക്കുന്നതെന്തെന്നു തിരയുകയാണ് അവൾ. തികച്ചും വ്യത്യസ്തമായ മ്യൂസിക് വിഡിയോയുമായി എത്തുകയാണ് ചലച്ചിത്രതാരം സുരഭി ലക്ഷ്മി. 

ഓരോകാലഘട്ടത്തിലൂടെയും കടന്നു പോകുന്ന പെൺമനസ്സിന്റെ സംഘർഷങ്ങളും, തേടലുകളും പറയാതെ പറയുകയാണ് ‘പെണ്ണാൾ’. അഞ്ചുഗാനങ്ങളുമായാണ് പെണ്ണാള്‍ എത്തുന്നത്. ആദ്യഗാനം ‘കൗമാരം’ യൂട്യൂബിൽ റിലീസ് ചെയ്തു. പൂർണമായും സ്ത്രീകളുടെ കൂട്ടായ്മയിലാണ് ആൽബം എത്തുന്നത്. 

സുരഭി ലക്ഷ്മി സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിനു സംഗീതം പകർന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. ഷൈല തോമസിന്റെതാണ് വരികൾ. ഡോ. ഷാനി ഹഫീസാണു ഗാനം ആലപിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS