ADVERTISEMENT

ചുരുങ്ങിയ കാലംകൊണ്ട് സംഗീത പ്രേമികളുടെ മനസ്സിൽ ഇടംനേടിയ ഗായകനാണ് സിദ് ശ്രീറാം. സിദിന്റെ പാട്ടുകളെല്ലാം തന്നെ ആസ്വാദക ഹൃദയത്തിൽ ഇടം നേടിയിരുന്നു. മലയാളത്തിൽ ‘ഇഷ്ക്’ എന്ന ചിത്രത്തിനായി പാടിയ ‘പറയുവാനിതാ’ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കച്ചേരി അവതരിപ്പിക്കാൻ എത്തിയ സിദ് ‘ഇഷ്കി’ലെ പാട്ട് പാടി ആസ്വാദകരെ കയ്യിലെടുക്കുകയാണ്. 

 

കേരളത്തിൽ കച്ചേരി അവതരിപ്പിക്കാനെത്തിയ സിദ് വേദിയിൽ ‘പറയുവാനിതാ’ എന്ന ഗാനം പാടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കച്ചേരി തീർന്നപ്പോൾ ‘ഇഷ്കി’ലെ പാട്ടുപാടാൻ ആരാധകർ സിദിനോട് അവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹം ഗാനം ആലപിക്കുകയും ചെയ്തു. സിദിന്റെ പാട്ട് വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

 

നിരവധി പേരാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. എത്ര മനോഹരമാണ് സിദിന്റെ ശബ്ദം എന്നാണ് ആസ്വാദകരുടെ പ്രതികരണം. ഈ ശബ്ദം ദൈവീകമാണെന്നു പറയുന്നവരും ഉണ്ട്. സിദിന്റെ ‘മറുവാർത്തൈ പേസാതെ’ എന്ന ഗാനത്തിന് തെന്നിന്ത്യയാകെ ആരാധകർ ഏറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com