ADVERTISEMENT

പരിമിതികളെ തോൽപിച്ച് സിനിമയിൽ സ്വന്തമായുള്ള ഇടം കണ്ടെത്തുകയാണ് ബിബിൻ ജോർജ് എന്ന കലാകാരൻ. ബിബിന്റെ പുതിയ ചിത്രമായ മാർഗംകളിയിലെ എന്നുയിരേ പെണ്‍കിളിയേ എന്ന ഗാനം തരംഗമാകുന്നു. നമിത പ്രമോദാണ് ഗാനരംഗങ്ങളിൽ ബിബിനൊപ്പം എത്തുന്നത്. 

 

‘എന്നുയിരേ...പെൺകിളിയേ...

എന്‍ അകമേ...തേൻമഴയേ...

നീയെന്ന വാക്കെന്നുള്ളിൽ പ്രണയമായ്...

നീയെന്ന വാക്കെന്നുള്ളിൽ പുലരിയായ്’

 

ബി.കെ. ഹരിനാരായണന്റെ പ്രണയവരികൾക്ക് ഗോപി സുന്ദറാണു സംഗീതം. അക്ബർ ഖാനും സിത്താര കൃഷ്ണകുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. പുതുമുഖമായ അക്ബർ ഖാന്റെ ആലാപന മാധുരിയെ പ്രശംസിക്കുന്നവരാണ് ഏറെയും. മനോഹരമായ ദൃശ്യാവിഷ്കാരം ഗാനത്തിനു  മാറ്റുകൂട്ടുന്നു. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തോളം പേർ കണ്ട ഗാനം യൂട്യൂബ് ട്രന്‍ഡിങ്ങിൽ ഇടംനേടി.

 

ശശാങ്കൻ മയ്യനാടാണ് ചിത്രത്തിനായി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മലയാളിക്ക് സുപരിചിതനായ താരമാണ് ബിബിൻ. സുരഭി സന്തോഷ്, സൗമ്യ മോനോൻ, ശാന്തികൃഷ്ണ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ,ധർമജൻ ബോൾഗാട്ടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com