ADVERTISEMENT

ചുരുങ്ങിയ കാലം കൊണ്ടുതന്നെ അസാധ്യമെയ്‌വഴക്കം കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരമാണ് നോറ ഫത്തേഹി. നോറയുടെ ഡാൻസ് നമ്പരുകൾക്ക് ആരാധകരേറെയാണ്. ബെല്ലിഡാൻസിലൂടെയാണ് നോറ ആരാധകരുടെ ഹൃദയം കവർന്നത്. പേടിച്ചു വിറച്ച് ഫയർ ഡാൻസ് ചെയ്തതിന്റെ വിഡിയോ പങ്കുവയ്ക്കുകയാണ് നോറ. 

 

ബട്‌ലാഹൗസിലെ ‘ഓ സാഖി സാഖി’ എന്ന ഗാനത്തിന്റെ ഷൂട്ടിങ്ങിനു തൊട്ടുമുന്‍പുള്ള സമയത്തെ വിഡിയോയാണ് നോറ ഫത്തേഹി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. വിഡിയോ പങ്കുവച്ച് നോറ സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ കുറിച്ചു. 

 

‘ഓ സാഖി സാഖി എന്ന ഗാനം ഷൂട്ട് ചെയ്യുന്നതിന്റെ തൊട്ടുമുൻപുള്ള ദിവസത്തെ വിഡിയോയാണ് ഇത്. രണ്ടു ദിവസത്തിനകത്തായിരുന്നു ഞാൻ ഫയർ ഡാൻസ്  പഠിച്ചത്. എന്റെ മുഖത്തെ ആശങ്കയും ഭയവും കണ്ടാൽ തന്നെ നിങ്ങൾക്കതു മനസ്സിലാകും. എന്റെ നെഞ്ചിടിപ്പു വളരെ കൂടിയിരുന്നു അപ്പോൾ. എന്നാൽ നൃത്തം തുടങ്ങി വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ അതിനെ  വരുതിയിലാക്കാൻ എനിക്കു സാധിച്ചു. ഇപ്പോള്‍ പുതിയൊരു നൃത്തം അഭ്യസിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് ഞാൻ. ഒരിക്കലും ഒരു കലാകാരനോ കലാകാരിയോ നമുക്കതു ചെയ്യാൻ കഴിയില്ലെന്നു ചിന്തിക്കരുത്. പുതിയൊരു നൃത്തരീതി അഭ്യസിക്കാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ നന്ദിയും കടപ്പാടും ഇതിന്റെ അണിയറ പ്രവർത്തകരെ അറിയിക്കുന്നു.’

 

നോറയുടെ തകർപ്പൻ ഡാൻസ് തന്നെയാണ് ‘ബട്‌ലാഹൗസി’ലെ ‘ഓ സാഖി സാഖി’ എന്ന ഗാനത്തിന്റെ ഹൈലൈറ്റ്. നേഹ കക്കാറും തുളസി കുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്ക് ബാഗ്ജിയാണു ഓ സാഖി സാഖി എന്ന ഗാനം പുനരാവിഷ്കരിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com