ADVERTISEMENT

അമ്പിളി സിനിമയുടെ സംഗീത വിരുന്ന് ജൂലൈ നാലിന് വൈകിട്ട്‌ 5 മണിക്ക്‌ ലുലു മാളിൽ വെച്ച്‌ നടക്കുന്നു. ഗായകരായ ബെന്നി ദയാൽ, ആന്റണി ദാസൻ, സൂരജ് സന്തോഷ്, വിഷ്ണു വിജയ്, മധുവന്തി നാരായൺ എന്നിവരുടെ ലൈവ് പെർഫോമൻസ് ആകും ചടങ്ങിലെ പ്രധാന ആകർഷണം.

 

ഗപ്പിക്കു ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിൽ സൗബിൻ ഷാഹിർ ആണ് നായകൻ. പുതുമുഖമായ തൻവി റാമാണ് ചിത്രത്തിലെ നായിക. നസ്രിയയുടെ സഹോദരൻ നവീൻ നസീമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൈക്ലിങിനും യാത്രയ്ക്കും പ്രാധാന്യം നൽകിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തേ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com