ADVERTISEMENT

തലസ്ഥാനത്തെ കലക്‌ഷൻ പോയിന്റിൽ  സഹായമെത്തിച്ച് ഗായകൻ ജി. വേണുഗോപാൽ. ദുരിതാശ്വാസ ക്യാംപുകളിലേക്ക്  ആവശ്യമായ സാധനങ്ങൾ ശേഖരിക്കാൻ തിരുവനന്തപുരം വിമൻസ്  കോളജിൽ  പ്രവർത്തനമാരംഭിച്ച   കലക്ഷൻ സെന്ററിലാണ് ജി വേണുഗോപാലും സംഘവും സാധനങ്ങളുമായെത്തിയത്. ‘സസ്നേഹം’ സംഘടനയുടെ പേരിലാണ് സാധനങ്ങൾ കൈമാറിയത്.  തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മറ്റ് കലക്‌ഷൻ സെന്ററുകളിലേക്ക് ഓരോരുത്തർക്കും സാധിക്കുന്ന വിധത്തിൽ സംഭാവനകൾ  നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 

അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനങ്ങൾ വീടുവിട്ട് പുറത്തു വരാൻ തയ്യാറാകാതിരിക്കുന്നത് ഖേദകരമാണെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. ചില പ്രദേശങ്ങളിൽ നിരവധി ആവർത്തി അറിയിപ്പുകൾക്കു ശേഷവും ജനങ്ങൾ വീടിന്റെ മുകളിലത്തെ നിലയിൽ നിന്ന്  അനങ്ങുന്നില്ല. കുറഞ്ഞ പക്ഷം രക്ഷാ പ്രവർത്തനത്തിനെത്തുന്ന ആളുകളെയെങ്കിലും  വിശ്വസിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ജീവനെക്കാൾ വിലയുള്ളതായി മറ്റൊന്നുമില്ലെന്നും വേണുഗോപാൽ ഓർമപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com