ADVERTISEMENT

‘അമൃതം ഗമയ’ എന്ന ബാൻഡിലൂടെ ആസ്വാദക മനം കവരുകയാണ് ഗായിക അമൃത സുരേഷും സഹോദരി അഭിരാമിയും. ബാൻഡിന്റെ പ്രവർത്തനങ്ങളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന ചിത്രത്തിലെ ‘ആരോമലേ’ എന്ന ഗാനം സ്വന്തം ശൈലിയിൽ അവതരിപ്പിക്കുകയാണ് അമൃതയും അഭിരാമിയും. മഴവിൽ മനോരമ ‘പാടാം നമുക്കു പാടാം’ വേദിയിലായിരുന്നു ഇരുവരുടെയും ആലാപനം. പരിപാടിയിൽ അതിഥികളായി എത്തിയതായിരുന്നു ഇവർ. 

 

ആരോമലേ എന്ന ഗാനത്തിന്റെ നിരവധി കവറുകൾ കേട്ടിട്ടുണ്ടെങ്കിലും ഇതു തികച്ചും വ്യത്യസ്തമാണെന്നാണ് ആസ്വാദകരുടെ പ്രതികരണം. ‘അമൃത മികച്ച ഗായികയാണെന്നറിയാം. എന്നാൽ അഭിരാമി ഇത്രയും ഗംഭീരമായി പാടികേൾക്കുന്നത് ആദ്യമാണ്’ എന്നായിരുന്നു പരിപാടിയുടെ വിധികർത്താവും സംഗീതസംവിധായകനുമായ ശരത്തിന്റെ പ്രതികരണം. അഭിരാമിയുടെ ആലാപന ശൈലി തികച്ചും വ്യത്യസ്തമാണെന്നും കൊള്ളാമെന്നും ശരത്ത് പറഞ്ഞു. 

 

ചിമ്പുവും തൃഷയും ഒരുമിച്ചെത്തിയ ചിത്രത്തിലെ ആരോമലേ എന്ന ഗാനം ആലപിച്ചിരിക്കുന്നത് അൽഫോൺസ് ആണ്. എ.ആർ. റഹ്മാനാണ് സംഗീതം. നിറഞ്ഞ കയ്യടിയോടെയാണ് അമൃതയുടെയും അഭിരാമിയുടെയും ആലാപനത്തെ സദസ്സ് സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com