ADVERTISEMENT

സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന ഗായകൻ അഡ്നാൻ സാമിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം.  മുന്‍ പാക്കിസ്ഥാൻ പൗരനായ അഡ്നാൻ സാമിയെ മാതൃരാജ്യത്തെ ചതിച്ചവൻ എന്ന് ആക്ഷേപിച്ചാണ് നിരവധി കമന്റുകൾ. സാമിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. 

 

2016 ജനുവരി ഒന്നിന് സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു. പതിനഞ്ചുവർഷമായി ഇന്ത്യയിൽ കഴിയുന്ന സാമിയുടെ പാസ്പോർട്ട് കാലാവധി തീർന്ന സാഹചര്യത്തിൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുകയും കേന്ദ്ര സർക്കാർ അംഗീകരിക്കുകയും ചെയ്തു. സാമി ഇന്ത്യൻ പൗരത്വം സ്വീകരിച്ചതിനെതിരെ കടുത്ത വിമർശനമാണ് പാക്കിസ്ഥാനിൽ നിന്നും ഉയർന്നത്. ഒടുവില്‍ ഉയർന്ന വിമർശനങ്ങൾക്കെതിരെ രൂക്ഷമായ മറുപടി നൽകുകയാണു സാമി. 

 

‘ഇന്ത്യക്കാർ അഡ്നാൻ സാമിയെ ഓർത്ത് അഭിമാനിക്കുന്നു എന്നു പറയുന്നു. അവർ ആദരിക്കുന്നത് സ്വന്തം മാതൃരാജ്യത്തോട് കൂറില്ലാത്ത ഒരു മനുഷ്യനെയാണ്. പാക് എയർ ഫോഴ്സിലെ പൈലറ്റായ പിതാവ് യുദ്ധം ചെയ്ത രാജ്യത്തോട് എങ്ങനെയാണ് അഡ്നാൻ സാമിക്കു പ്രതിപത്തി തോന്നിയത്?’. ഏറെ വിമർശനങ്ങൾ നിറഞ്ഞ ഈ ട്വീറ്റിന് അഡ്നാൻ സാമിയുടെ മറുപടി ഇങ്ങനെ: ‘എന്റെ പിതാവ് ജനിച്ചത് ഇന്ത്യയിലാണ്. മരിച്ചതും ഇന്ത്യയിൽ തന്നെ’.

 

മാതൃരാജ്യത്തെ ഒറ്റിയ ആളാണ് അഡ്നാന്‍ സാമിയെന്നും അദ്ദേഹത്തെ മടുത്തു എന്നും ട്വിറ്ററിൽ കുറിച്ച ഒരാളോട് മടുത്തതു നിങ്ങൾക്കല്ല, അതുകൊണ്ടാണ് താൻ അവിടെ നിന്നു പോന്നതെന്നുമായിരുന്നു സാമിയുടെ മറുപടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com