ADVERTISEMENT

"എന്തൊരു റെയ്ഞ്ചാണ് പാട്ടിന്"– ചില ഗായകർ പാടുന്നത് കേൾക്കുമ്പോൾ അറിയാതെ പലരും പറഞ്ഞു പോകും. ജന്മസിദ്ധമായ കഴിവിനൊപ്പം പരിശീലനവും കൂടി ചേർത്തു വച്ചാൽ ഈ 'റെയ്ഞ്ച്' കുറച്ചൊക്കെ വഴങ്ങുമെന്ന് പറയുകയാണ് പ്രശസ്ത സംഗീതജ്ഞ സുധ രഞ്ജിത്. അതിനായി കർണാകട സംഗീതശാഖയിലെ ശബ്ദശുദ്ധീകരണ പ്രക്രിയയാണ് സുധ രഞ്ജിത് പരിചയപ്പെടുന്നത്. പല ഗായകർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന 'ബേസ് റെയ്ഞ്ച്' പരിശീലിക്കാൻ മന്ത്രസ്ഥായി വരിശകൾ സഹായകരമാണെന്നും സുധ രഞ്ജിത് പറയുന്നു.  

 

"പാടുന്ന പലരും നേരിടുന്ന ഒരു പ്രശ്നമാണ് താഴ്ന്ന ശ്രുതിയിൽ പാടാൻ കഴിയാതിരിക്കുക എന്നത്. അതായത് ബേസ് പലർക്കും കിട്ടില്ല. അതിനൊരു പരിഹാരമാണ് മന്ത്രസ്ഥായി വരിശകൾ. താഴേക്കുള്ള റെയ്ഞ്ച് കൂട്ടുന്നതിന് മന്ത്രസ്ഥായി വരിശകൾ പാടി പഠിച്ചാൽ മതി," സുധ രഞ്ജിത് പറയുന്നു. ഇത് പരിശീലിക്കേണ്ട വിധവും സുധ രഞ്ജിത് പരിചയപ്പെടുത്തി.

 

"ആദ്യം നിങ്ങൾക്ക് പാടാൻ സാധിക്കുന്ന ഏറ്റവും താഴെയുള്ള ശ്രുതി തിരഞ്ഞെടുക്കണം. ആ ശ്രുതിയിൽ, മന്ത്രസ്ഥായിയിലെ അവസാന വരിശകൾ പാടി പരിശീലിക്കുക. അകാരത്തിലും ഈ വരിശകൾ പാടണം. ആദ്യം അഞ്ചരക്കട്ട ശ്രുതിയിലാണ് തുടങ്ങിയതെങ്കിൽ പിന്നീട് അഞ്ചിലേക്കും നാലരക്കട്ട ശ്രുതിയിലേക്കും പ്രാക്ടീസ് മാറ്റാം. കുറച്ചധികം ദിവസങ്ങൾ ഈ പരിശീലനം തുടരണം. അങ്ങനെ ചെയ്താൽ താഴേക്കുള്ള റെയ്ഞ്ചും കൂടും," സുധ രഞ്ജിത് വ്യക്തമാക്കി.  

 

മന്ത്രസ്ഥായി വരിശകൾ പാടുന്നതെങ്ങനെ? വിഡിയോ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com