ADVERTISEMENT

മനോഹരമായൊരു പ്രണയഗാനവുമായി എത്തുകയാണ് കുമ്പാരീസ് എന്ന ചിത്രം. മെല്ലെ മിഴികൾ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. അശ്വിൻകൃഷ്ണയുടെ വരികൾക്ക് സിബു സുകുമാരന്റെതാണു സംഗീതം. 

 

മെല്ലെ മിഴികൾ ചില്ലയൊന്നു ചേർത്തുവച്ച്

കുറുകും പെണ്ണേ കൂടൊരുക്കി ഞാൻ

പിന്നെ നീയാ കൂടിനുള്ളിലൊന്നു വന്നു

പുന്നാരം ചൊല്ലിടാൻ കാത്തിരിപ്പു ഞാൻ

 

വിനീത് ശ്രിനിവാസന്റെ ആലാപന മാധുരി തന്നെയാണ് ഗാനം ആസ്വാദകര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. മികച്ച പ്രതികണം നേടി മുന്നേറുകയാണു ഗാനം. അശ്വിന്‍ ജോസ്, എൽദോ മാത്യു, ജെൻസൺ, ഷാലു റഹീം എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. നവാഗതനായ സാഗർ ഹരിയാണു ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. 

 

സിനിമയുടെ പ്രൊമോഗാനത്തിനു വൻവരവേൽപായിരുന്നു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. പുതുമുഖങ്ങളായ റോണ, അസ്ത്ര ലക്ഷ്മി, ഷാനു ബൂട്ടോ, അൻസാർ, സുജിത്ത്, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന കുമ്പാരീസ് നവംബറിൽ തിയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com